2010, ജൂലൈ 12, തിങ്കളാഴ്‌ച

കൂടു കൊണ്ട്‌ സൂപ്പ്‌

കൂട്ടുകാര്‍ക്ക്‌ സൂപ്പ്‌ ഇഷ്‌ടമല്ലേ. എന്നാല്‍ ചൈനാക്കാര്‍ക്ക്‌ ഒരിനം പക്ഷിയുടെ കൂട്‌ കൊണ്ട്‌ സൂപ്പുണ്ടാക്കിക്കഴിക്കാനാണ്‌ കൂടുതലിഷ്‌ടം . എഡിബിള്‍ നെസ്‌റ്റ്‌ സ്വിഫ്‌റ്റ്‌ എന്നാണ്‌ ഈ പക്ഷിയുടെ പേര്‌. ഉമിനീര്‍ കൊണ്ടാണ്‌ ഈ പക്ഷി കൂടുണ്ടാക്കുന്നത്‌. ഓസ്‌ട്രേലിയയിലും തെക്കനേഷ്യന്‍ രാജ്യങ്ങളിലെല്ലാം കാണപ്പെടുന്ന ഈ പക്ഷി തിത്യഹരിതവനപ്രദേശങ്ങളിലാണ്‌ അധിവസിക്കുന്ത്‌.

വിഷപ്പക്ഷി

ലോകത്തില്‍ ഒരേയൊരു പക്ഷിക്കു മാത്രമേ വിഷമുള്ളൂ. ഹൂഡഡ്‌ പിറ്റോ ഹോയ്‌ എന്നാണ്‌ ഈ പക്ഷിയുടെ പേര്‌. തലയിലും തൂവലിന്‍െറ പുറത്തും തടവുമ്പോള്‍ വിഷം തടവുന്നയാളിന്‍െറ കൈകളിലേക്ക്‌ കയറുന്നു. കറുപ്പുനിറത്തിലും ഓറഞ്ചുനിറത്തിലും കാണപ്പെടുന്ന ഈ പക്ഷി ന്യൂഗിനിയയിലാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. ഇപ്പോള്‍ ഈ പക്ഷി വംശനാശത്തിന്‍റ വക്കിലാണ്‌.

അനാക്കോണ്ട

പ്രശസ്‌തമായ ഒരു ഇംഗ്ലീഷ്‌ ചലച്ചിത്രമാണ്‌ അനാക്കോണ്ട. പക്ഷേ അനാക്കോണ്ട എന്താഴണന്നറിയേണ്ടേ?ഏറ്റവും വലിപ്പമുള്ള പാനമ്പുകളില്‍ ഒന്നാണ്‌ അനാക്കോണ്ട. തെക്കേ അമേരിക്കകയിലെ നദികളിലും വനങ്ങളിലുമാണ്‌ ഇവയെക്കാണപ്പെടുന്നത്‌. ഏകദേശം നാലരമീറ്റര്‍ നീളമുണ്ട്‌ ഈ പാമ്പിന്‌.മഴക്കാടുകളിലാണ്‌ പ്രധാനമായും ഇത്തരം പാമ്പുകളെ കാണുന്നത്‌. വേഗത്തില്‍ നീന്താനും മരത്തില്‍ പാഞ്ഞുകയറാനുമെല്ലാം അതിവിരുതനാണ്‌ ഈ പാമ്പ്‌.

ശ്‌ശ്‌ശ്‌........വിഷം

ഭൂമിയിലെ ഏറ്റവും വിഷം കൂടിയ പാമ്പ്‌ ഏതാണെന്ന്‌ അറിയാമോ? ഹൈഡ്രോഫിസ്‌ ബെല്‍ച്ചേരി എന്ന ശാസ്‌ത്രനാമത്തിലറിയപെക്ടുന്ന കടല്‍പ്പാമ്പിനാണ്‌ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത്‌. കടല്‍പാമ്പുകളെല്ലാം തന്നെ വിഷമു്‌ളളതാണെങ്കിലും ഇതിന്‍േറത്‌ അത്യുഗ്രന്‍ വിഷമാണ്‌. വെള്ളത്തില്‍ അതിവേഗത്തില്‍ നീന്തി രക്ഷപ്പെടുന്ന വഴുവഴുപ്പുള്ള മത്‌സ്യങ്ങളെ കീഴ്‌പ്പെടുത്തണമെങ്കില്‍ ശക്‌തിയേറിയ വിഷം തന്നെ വേണം. തെക്കുവടക്കന്‍ ഓസ്‌ട്രേലിയ, ടീമോര്‍ കടല്‍ എന്നിവിടങ്ങളിലാണ്‌ ഇതിനെ കാണുന്നത്‌.

ജലമയം

ശരീരത്തില്‍ 90 ശതമാനത്തിലേറെ വെള്ളമുള്ള ഒരു ജലജീവിയുണ്ട്‌ പേര്‌ ജല്ലിഫിഷ്‌. ഇവക്ക്‌ വെളിച്ചത്തില്‍ വസ്‌തുക്കളെ തിരിച്ചറിയാന്‍ കഴിയില്ല. പേരില്‍ ഫിഷ്‌ എന്നുണ്ടെങ്കിലും മത്‌സ്യങ്ങളുമായി ഇവക്ക്‌ യാതൊരു ബന്ധവുമില്ല

പറക്കാത്ത പക്ഷി

വാലില്ലാത്തതും പറക്കാന്‍ കഴിവില്ലാത്തതുമായ പക്ഷിയാണ്‌ കിവി. ന്യൂസിലണ്ടിന്‍െറ ദേശീയ പക്ഷി കൂടിയാണിത്‌. ശരീരമാകെ തൂവലുകള്‍ കൊണ്ട്‌ മൂടപ്പെട്ടിരിക്കുന്നതിനാല്‍ കിവിയുടെ ചിറകുകള്‍ പുറത്തുകാണുകയില്ല. ഏകദേശം ഒരു കോഴിയുടെ വലിപ്പമുള്ള ഈ പക്ഷി 75 ദിവസം അടയിരുന്നാണ്‌ മുട്ട വിരിയിക്കുത്തത്‌.

ഭക്ഷണപ്രിയന്‍

ഉണര്‍ന്നിരിക്കുന്ന സമയത്തിന്‍െറ ഏറിയ പങ്കും ഭക്ഷണം കഴിക്കാനായി ചെലവഴിക്കുന്ന ഒരു ജീവിയാണ്‌ ഭീമന്‍പാണ്ട. ഇഷ്‌ടഭക്ഷണമായ ഇല്ലിമുളയുടെ ഇല തിന്നാണ്‌ ഭീമന്‍ പാണ്ട ഉണര്‍ന്നിരിക്കുന്ന സമയം മുഴുവന്‍ ചെലവഴിക്കുന്നത്‌.