കൗതുക ലോകം
ഒന്നിനൊന്ന് വ്യത്യസ്തമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നതാണ് ജീവലോകം. കൗതുകം നിറഞ്ഞതും അതിരസകരവുമായ ജീവലോകത്തിലേക്ക് ഇതാ ഒരു ഉല്ലാസയാത്ര...........
2010, ജൂലൈ 12, തിങ്കളാഴ്‌ച
കൂടു കൊണ്ട് സൂപ്പ്
കൂട്ടുകാര്‍ക്ക് സൂപ്പ് ഇഷ്‌ടമല്ലേ. എന്നാല്‍ ചൈനാക്കാര്‍ക്ക് ഒരിനം പക്ഷിയുടെ കൂട് കൊണ്ട് സൂപ്പുണ്ടാക്കിക്കഴിക്കാനാണ് കൂടുതലിഷ്‌ടം . എഡിബിള്‍ നെസ്‌റ്റ് സ്വിഫ്‌റ്റ് എന്നാണ് ഈ പക്ഷിയുടെ പേര്. ഉമിനീര്‍ കൊണ്ടാണ് ഈ പക്ഷി കൂടുണ്ടാക്കുന്നത്. ഓസ്‌ട്രേലിയയിലും തെക്കനേഷ്യന്‍ രാജ്യങ്ങളിലെല്ലാം കാണപ്പെടുന്ന ഈ പക്ഷി തിത്യഹരിതവനപ്രദേശങ്ങളിലാണ് അധിവസിക്കുന്ത്.
വിഷപ്പക്ഷി
ലോകത്തില്‍ ഒരേയൊരു പക്ഷിക്കു മാത്രമേ വിഷമുള്ളൂ. ഹൂഡഡ് പിറ്റോ ഹോയ് എന്നാണ് ഈ പക്ഷിയുടെ പേര്. തലയിലും തൂവലിന്‍െറ പുറത്തും തടവുമ്പോള്‍ വിഷം തടവുന്നയാളിന്‍െറ കൈകളിലേക്ക് കയറുന്നു. കറുപ്പുനിറത്തിലും ഓറഞ്ചുനിറത്തിലും കാണപ്പെടുന്ന ഈ പക്ഷി ന്യൂഗിനിയയിലാണ് പ്രധാനമായും കാണപ്പെടുന്നത്. ഇപ്പോള്‍ ഈ പക്ഷി വംശനാശത്തിന്‍റ വക്കിലാണ്.
അനാക്കോണ്ട
പ്രശസ്‌തമായ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് അനാക്കോണ്ട. പക്ഷേ അനാക്കോണ്ട എന്താഴണന്നറിയേണ്ടേ?ഏറ്റവും വലിപ്പമുള്ള പാനമ്പുകളില്‍ ഒന്നാണ് അനാക്കോണ്ട. തെക്കേ അമേരിക്കകയിലെ നദികളിലും വനങ്ങളിലുമാണ് ഇവയെക്കാണപ്പെടുന്നത്. ഏകദേശം നാലരമീറ്റര്‍ നീളമുണ്ട് ഈ പാമ്പിന്.മഴക്കാടുകളിലാണ് പ്രധാനമായും ഇത്തരം പാമ്പുകളെ കാണുന്നത്. വേഗത്തില്‍ നീന്താനും മരത്തില്‍ പാഞ്ഞുകയറാനുമെല്ലാം അതിവിരുതനാണ് ഈ പാമ്പ്.
ശ്‌ശ്‌ശ്........വിഷം
ഭൂമിയിലെ ഏറ്റവും വിഷം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ? ഹൈഡ്രോഫിസ് ബെല്‍ച്ചേരി എന്ന ശാസ്‌ത്രനാമത്തിലറിയപെക്ടുന്ന കടല്‍പ്പാമ്പിനാണ് ഏറ്റവും വീര്യം കൂടിയ വിഷമുള്ളത്. കടല്‍പാമ്പുകളെല്ലാം തന്നെ വിഷമു്‌ളളതാണെങ്കിലും ഇതിന്‍േറത് അത്യുഗ്രന്‍ വിഷമാണ്. വെള്ളത്തില്‍ അതിവേഗത്തില്‍ നീന്തി രക്ഷപ്പെടുന്ന വഴുവഴുപ്പുള്ള മത്‌സ്യങ്ങളെ കീഴ്‌പ്പെടുത്തണമെങ്കില്‍ ശക്‌തിയേറിയ വിഷം തന്നെ വേണം. തെക്കുവടക്കന്‍ ഓസ്‌ട്രേലിയ, ടീമോര്‍ കടല്‍ എന്നിവിടങ്ങളിലാണ് ഇതിനെ കാണുന്നത്.
ജലമയം
പറക്കാത്ത പക്ഷി
ഭക്ഷണപ്രിയന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)